ആർത്തവ അവധി ; കുസാറ്റ് മാതൃക എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

  • 16/01/2023


കുസാറ്റ് സർവ്വകലാശാല വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി പ്രഖ്യാപിച്ച മാതൃകയിൽ എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന മാനസിക-ശാരീരിക പ്രയാസങ്ങൾ കണക്കിലെടുത്താണിത്.

വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്നതാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കൊണ്ടുവന്നത്. ഈ തീരുമാനത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. 

ആർത്തവകാലത്ത് വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക-ശാരീരിക സംഘർഷം വളരെ വലുതാണ്. അതിനാൽത്തന്നെ ഈ തീരുമാനം എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് നൽകുന്ന ആശ്വാസം ചെറുതാവില്ല. 


Related News