കൊട്ടാരക്കരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

  • 16/01/2023

കൊട്ടാരക്കരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വാളകത്താണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വാളകം ബെഥനി കോൺവെന്റിന്റെ കുരിശടിക്ക് മുന്നിൽ നിന്നാണ് പുലർച്ചെ അഞ്ചരയോടെ കുഞ്ഞിനെ ലഭിച്ചത്. 

മൂന്ന് ദിവസം പ്രായമായ പെൺ കുഞ്ഞാണിത്. കുഞ്ഞിൻറെ കരച്ചിൽ കേട്ടെത്തിയ ആളുകൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News