പറവൂരിൽ ഭക്ഷ്യവിഷബാധ ; ​ഹോട്ടൽ പൂട്ടിച്ചു

  • 17/01/2023


പറവൂർ: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. കൊച്ചി പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്നുപേർ ആശുപത്രിയിലായി. 21, 22 വയസ്സുള്ള രണ്ട് പേർക്കും 11 വയസ്സുള്ള ഒരു കുട്ടിയ്ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്.

 തിങ്കളാഴ്ച വൈകുന്നേരമായിരുന്നു മൂന്നുപേരും  പറവൂർ ടൗണിലുള്ള മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചത്. പിന്നാലെ ഛർദ്ദിലുൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളുണ്ടായി. തുടർന്ന് ഇവരെ പറവൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ  നടത്തിയ പരിശോധനയിൽ നഗരസഭയുടെ ആരോഗ്യവിഭാഗം ഹോട്ടൽ പൂട്ടിച്ചു. 





Related News