പരിഭ്രാന്തി പരത്തി അം​ഗൻവാടിയിൽ മൂർഖൻ പാമ്പ്

  • 17/01/2023

പാലക്കാട് അംഗനവാടി കെട്ടിടത്തിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. പാലക്കാട് തിരുവിഴാംകുന്നിലെ അംഗനവാടി കെട്ടിടത്തിലാണ് മൂർഖനെ കണ്ടത്. ഇന്നലെയാണ് സംഭവം. അംഗൻവാടിയുടെ ഉൾവശം വൃത്തിയാക്കുന്നതിനിടെയാണ് ഹെൽപ്പർ പാമ്പിനെ കണ്ടത്. തുടർന്ന് കുട്ടികളെ വീട്ടിലേക്ക് മടക്കി അയച്ചു.

കൊച്ചുകുട്ടികളുള്ള സ്ഥലത്ത് പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. വനം വകുപ്പിന്റെ ആർആർടി സംഘം എത്തി പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. 

Related News