ഭാര്യവീട്ടിലെ സംഘർഷം ; അടിയേറ്റ യുവാവ് മരിച്ചു

  • 17/01/2023


ഭാര്യയുടെ വീട്ടിലുണ്ടായ വഴക്കിനിടെ മർദ്ദനമേറ്റ യുവാവ് മരിച്ചു. പുതുവൈപ്പ് സ്വദേശിയായ ബിബിൻ ബാബു(35)വാണ് മരിച്ചത്. വൈപ്പിൻ എളങ്കുന്നപ്പുഴ ബീച്ചിനടുത്താണ് സംഭവം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബിബിനും ഭാര്യയുടെ അച്ഛനും സഹോദരനുമായി സംഘർഷമുണ്ടായി. ഇതിനിടെയാണ് ബിബിന് അടിയേറ്റത്. 

ബിബിൻ ഭാര്യവീട്ടിലെത്തി ബഹളമുണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സംഘർഷത്തിനിടെ പരിക്കേറ്റ ഭാര്യാപിതാവ്, ഭാര്യയുടെ സഹോദരൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ പ്രതികളാക്കി പൊലീസ് കേസെടുക്കും. കുടുംബവഴക്കിനെച്ചൊല്ലിയുളള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ബിബിന്റെ  മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയരിക്കുകയാണ്.

Related News