വൈക്കത്ത് അച്ഛനും മകളും മരിച്ച നിലയിൽ

  • 17/01/2023


കോട്ടയം: കോട്ടയം ജില്ലയിലെ വൈക്കത്ത് അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം അയ്യരുകുളങ്ങരയിൽ ജോർജ് ജോസഫ് (75), മകൾ ജിൻസി (30) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജിൻസി ഭിന്നശേഷിക്കാരിയാണ്. ജോർജ് ജോസഫിനെ തൂങ്ങിമരിച്ച നിലയിലും മകളുടെ ജഡം മുറിക്കുള്ളിൽ കട്ടിലിലുമാണ് കണ്ടെത്തിയത്. വൈക്കം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല.

Related News