പറവൂരിലെ ഭക്ഷ്യവിഷബാധ ; ഹോട്ടല്‍ ഉടമകള്‍ക്കെതിരെ വധശ്രമത്തിന് കേസ്

  • 17/01/2023


എറണാകുളം പറവൂരിൽ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ആളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഹോട്ടൽ ഉടമകൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മജ്‌ലിസ് ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 

മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തിയുൾപ്പെടെയുളള ഭക്ഷണം കഴിച്ച 68 പേരാണ് ഇതുവരെ ചികിത്സ തേടിയത്. പറവൂർ താലൂക്ക് ആശുപത്രിയിൽ മാത്രം 40 പേർ ചികിത്സ തേടിയിട്ടുണ്ട്. ഒരാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആദ്യം മൂന്ന് പേരാണ് അസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. എന്നാൽ പിന്നീട് സംഖ്യ ഉയരുകയായിരുന്നു. 

പറവൂർ പൊലീസാണ് ഉടമകൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

Related News