സംസ്ഥാന ജിഎസിടി വകുപ്പ് പുനസംഘടിപ്പിക്കും ; ധനമന്ത്രി കെ എൻ ബാല​ഗോപാൽ

  • 17/01/2023


സംസ്ഥാന ജിഎസിടി വകുപ്പ് പുനസംഘടിപ്പിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജനുവരി 19ന് നടക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. 

ജിഎസ്ടി വകുപ്പിനെ ടാക്‌സ് പേയർ സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, എൻഫോഴ്‌സ്‌മെന്റ് ആന്റ് ഇന്റലിജൻസ് വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. വ്യാപാരികളുടെ നികുതി ബാധ്യതയുടെ കൃത്യത ഓഡിറ്റ് വിഭാഗം പരിശോധിക്കും. ടാക്‌സിന്റെ കാര്യത്തിൽ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷയെന്നും മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

ജി.എസ്.ടി വന്നതോടെ സംസ്ഥാനത്തിന് നഷ്ടമുണ്ടായെന്നു പറഞ്ഞ മന്ത്രി കൃത്യമായ ഓഡിറ്റിങ് സംവിധാനം വരുന്നതോടെ നികുതി ഘടനയിൽ മാറ്റം വരുമെന്നും വ്യക്തമാക്കി. 

Related News