ബസില്‍വെച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു

  • 17/01/2023


ബസിൽവെച്ച് സ്‌കൂൾ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയയാൾ പോലീസിന്റെ പിടിയിലായി.ബാലുശ്ശേരി എരമംഗലം ഓർക്കാട്ടുമീത്തൽ ബാബു എന്ന മധുവിനെ (49) യാണ് മഞ്ചേരിയിൽവെച്ച് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്.വട്ടോളിയിൽ ടയർ കട നടത്തുകയായിരുന്ന ഇയാൾ സംഭവത്തിന് ശേഷം ഒളിവില‍ായിരുന്നു. 

 കൊടുവള്ളി ഇൻസ്‌പെക്ടർ പി. ചന്ദ്രമോഹന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ അനൂപ് അരീക്കര, എസ്.ആർ. രശ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഇ.പി. അബ്ദുൽ റഹീം, സി.പി.ഒ.മാരായ ജിനീഷ്, ഷെഫീഖ് നീലിയാനിക്കൽ എന്നിവരടങ്ങിയ സംഘമാണ്  പ്രതിയെ പിടികൂടിയത്. 

Related News