പാലായില്‍ കാല്‍നട യാത്രക്കാരിയായ യുവതിയെ കാര്‍ ഇടിച്ച്‌ തെറിപ്പിച്ചു

  • 18/01/2023

കോട്ടയം: കോട്ടയം പാലായില്‍ കാല്‍നട യാത്രക്കാരിയായ യുവതിയെ കാര്‍ ഇടിച്ച്‌ തെറിപ്പിച്ചു. ബൈപ്പാസില്‍ മരിയന്‍ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. കല്ലറ കടുത്തുരുത്തി ആയാംകുടി സ്വദേശി സ്‌നേഹ ഓമനക്കുട്ടനെയാണ് കാര്‍ ഇടിച്ച്‌ തെറിപ്പിച്ചത്.


ഇടിയേറ്റ യുവതി റോഡില്‍ തെറിച്ചു വീണിട്ടും കാര്‍ നിര്‍ത്താതെ പോയി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുരത്തു വന്നിട്ടുണ്ട്.

Related News