പെരുമാറ്റത്തിൽ മാറ്റം; കൗൺസിലിംഗിൽ പീഡനവിവരം തുറന്ന് പറഞ്ഞ് വിദ്യാർത്ഥിനി

  • 19/01/2023

കണ്ണൂര്‍: കണ്ണൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്കൂളില്‍ കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധയില്‍ പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.


ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിംഗിനിടെ കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. സ്കൂള്‍ അധികൃതരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സംഭവം പൊലീസില്‍ അറിയിച്ചതോടെ അച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related News