പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോക്‌സോ കേസില്‍ പിടിയില്‍

  • 20/01/2023

പയ്യന്നൂര്‍: ഇന്‍സ്റ്റാഗ്രാം വഴിപരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോക്‌സോ കേസില്‍ പിടിയില്‍. പഴയങ്ങാടി വെള്ളച്ചാല്‍ സ്വദേശിയായ യുവാവിനെയാണ് പോക്‌സോ കേസില്‍ പയ്യന്നൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തത്.


കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം നടിച്ച് രണ്ട് തവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും കഴിഞ്ഞ ദിവസം പുലര്‍ച്ചെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ബൈക്കില്‍ കടത്തികൊണ്ടു പോകുവാനും ശ്രമം നടന്നിരുന്നു.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പയ്യന്നൂര്‍ പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

Related News