വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ വ്യാജ അക്കൗണ്ടുകള്‍ വഴി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ

  • 21/01/2023

ചാരുംമൂട്: വള്ളികുന്നം സ്വദേശിനിയായ വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ വ്യാജ അക്കൗണ്ടുകള്‍ വഴി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ചങ്ങനാശ്ശേരി സ്വദേശികളായ രണ്ടു പേരെ വള്ളികുന്നം പൊലീസ് അറസ്റ്റു ചെയ്തു ചങ്ങനാശ്ശേരി കങ്ങഴ മുടന്താനം മണിയന്‍കുളം വീട്ടില്‍ സിയാദ് (35), ഇയാളുടെ കൂട്ടുകാരനും അയല്‍വാസിയുമായ പദലില്‍ അബ്ദുള്‍ സലാം (39) എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.


ഒന്നാം പ്രതി സിയാദിന്റെ കൂട്ടുകാരനായിരുന്നു വീട്ടമ്മയുടെ ഭര്‍ത്താവ്. ഈ അടുപ്പം വെച്ചാണ് വീട്ടമ്മയുമായി ഒന്നാം പ്രതി ഇണക്കത്തിലായത്. വീട്ടമ്മയുടെ ഭര്‍ത്താവുമായി കൂട്ടുകാര്‍ തെറ്റിപ്പിരിഞ്ഞതിനെത്തുടര്‍ന്ന് സിയാദും സലാമും നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഇതിനെത്തുടര്‍ന്നു വള്ളികുന്നം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്ന് വള്ളികുന്നം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇഗ്നേഷ്യസ്, എസ് ഐ അജിത്ത്, സി പി ഒ മാരായ വിഷ്ണു, സാജന്‍, ലാല്‍, ജിഷ്ണു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

Related News