ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്റർ- ബ്ലഡ് ഡോണേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

  • 22/01/2023

 



ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് രക്തദാതാക്കളെ ആദരിച്ചു . 2022 ജനുവരി 19 -ന് വൈകുന്നേരം 06:00 മുതൽ 09:00 വരെ ഓക്സ്ഫോർഡ് പാക്കിസ്ഥാൻ സ്‌കൂളിൽ വച്ചു സംഘടിപ്പിച്ച ഡോണേഴ്‌സ് മീറ്റിൽ വച്ചാണ് ആദരവ്‌ സമർപ്പിച്ചത്. 2020 മുതൽ അഞ്ചിലേറെ തവണ രക്തദാനം നടത്തിയ അൻപതിലധികം രക്തദാതാക്കളെയാണ് ബിഡികെ ആദരിച്ചത്. കുവൈറ്റിലെ സാംസ്കാരിക സാമൂഹ്യ രംഗത്തെ നിരവധി ആളുകളുടെ സാന്നിധ്യം പരിപാടിയിൽ ശ്രദ്ധേയമായി. കുവൈറ്റ് സെൻട്രൽ ബ്ലഡ് ബാങ്കിനെ പ്രതിനിധീകരിച്ചു ഡോക്ടർ ലമീസ് , രക്തബാങ്ക് ജീവനക്കാരായ അനീഷ് , വിനീത് എന്നിവരും, രക്തദാതാക്കൾ, ബിഡികെ കുവൈറ്റുമായി ചേർന്ന് സന്നദ്ധ രക്തദാന ക്യാമ്പുകളും , രക്തദാന ബോധവൽക്കരണ ക്യാമ്പെയ്‌നും സംഘടിപ്പിച്ച വിവിധ സംഘടനാ പ്രതിനിധികൾ , സാമൂഹ്യ പ്രവർത്തകർ എന്നിവരാണ് ചടങ്ങിൽ സംബന്ധിച്ചത്‌.  

 ബി. ഇ.സി എക്സ്ചേഞ്ച് സി.ഇ.ഒ ശ്രീ മാത്യു വർഗീസ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. രാജൻ തോട്ടത്തിൽ ( ജനറൽ കൺവീനർ ബി ഡി കെ) , ഡോക്ടർ ദിവാകർ ചാലുവയ്യ ( പ്രസിഡന്റ്, ഇന്ത്യൻ ഡോക്റ്റേഴ്‌സ് ഫോറം) , അബ്ദുൾ ഖാദർ (ബദർ അൽ സമാ മെഡിക്കൽ സെന്റർ ) എന്നിവർ സംസാരിച്ചു.രക്തദാതാക്കൾക്കും , അതിഥികൾക്കും ശ്രീ ജയൻ സദാശിവൻ സ്വാഗതവും, ജിതിൻ ജോസ് നന്ദിയും പ്രകാശിപ്പിച്ചു. ഡി.കെ ഡാൻസ് നടത്തിയ രക്തദാനബോധവൽക്കരണ ക്യാമ്പെയ്‌നും, നൃത്തവിരുന്നും , മ്യൂസിക് ബീറ്റ്‌സ് കലാകാരന്മാർ നടത്തിയ ഗാനമേളയും, ജഡായു ബീറ്റ്‌സിന്റെ നാടൻ പാട്ടും പരിപാടിയുടെ മുഖ്യ ആകർഷണങ്ങൾ ആയിരുന്നു. ജസീന ജോസഫ്, ജിഞ്ചു ചാക്കോ, നിമീഷ് കാവാലം എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. ബിഡികെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നളിനാക്ഷൻ ഒളവറ, ദീപു ചന്ദ്രൻ, വേണുഗോപാൽ നായർ, ശ്രീകുമാർ പുന്നൂർ, ലിനി ജയൻ, സോഫി രാജൻ, കെവിൻ സി ചാണ്ടി, ജോളി, ബീന, മനോജ് മാവേലിക്കര, മുനീർ പിസി, ബിജി മുരളി, ഡ്രീമി, കലേഷ് ബി പിള്ളയ്‌ , ചാൾസ് പി ജോർജ്, രജി അച്ചൻകുഞ്ഞു, രതീഷ് , ഷിജു, മുഹമ്മദ് ആഷിഖ്, മാർട്ടിൻ മാത്യു , എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related News