ആവേശത്തിന്റെ പൊൻകൊടുമുടിയേറി എൻ‍.എസ്‍.എസ്. കുവൈറ്റിന്റെ ഓണാഘോഷം ‘സ്നേഹ പൊൻപുലരി 2025’

  • 08/11/2025


 
കുവൈറ്റ് : എൻ‍.എസ്‍.എസ്. കുവൈറ്റ് ഈ വർഷത്തെ ഓണാഘോഷം ‘സ്നേഹ പൊൻപുലരി 2025’ എന്ന പേരിൽ രണ്ട് ഘട്ടങ്ങളിലായി അതിവിപുലമായ രീതിയിൽ സംഘടിപ്പിച്ചു. അബ്ബാസിയ, അബുഹലീഫ, ഫർവാനിയ, റിഗ്ഗൈ കരയോഗങ്ങൾ ചേർന്ന മേഖലയുടെ നേതൃത്വത്തിലാണ് ഒന്നാം ഘട്ട പരിപാടികൾ നടന്നത്.

ഒക്ടോബർ 10-ന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ആഘോഷങ്ങൾ അവതരണത്തിലെ പുതുമയും അംഗങ്ങളുടെ വിപുലമായ പങ്കാളിത്തവും ചേർന്നപ്പോൾ ഒരു നവ്യാനുഭവമായി. രാവിലെ 9.30-ന് ആരംഭിച്ച ചടങ്ങ് എൻ‍.എസ്‍.എസ്. കുവൈറ്റ് പ്രസിഡന്റ് ശ്രീ. കാർത്തിക് നാരായണൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശ്രീ അനീഷ് പി നായർ സമ്മേളനത്തിൽ എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരണവും നൽകുകയും ചെയ്തു.

ബാലസമാജവും വനിതാസമാജവും ചേർന്ന് അവതരിപ്പിച്ച കലാപരിപാടികൾ ഉന്നത നിലവാരത്താൽ പ്രേക്ഷക ഹൃദയങ്ങൾ കവർന്നു. വനിതാസമാജം കോഓർഡിനേറ്റർമാരായ ദീപ പ്രവീൺ, ദിവ്യ ഗിരീഷ്, ഷാലു രഞ്ജിത്ത്, കൃഷ്ണപ്രിയ, ലക്ഷ്മി ഓമന, അഞ്ജു രവിശങ്കർ, പാർവതി, വിനയ ബിജു എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രകടനങ്ങൾക്ക് ഏരിയ കോഓർഡിനേറ്റർമാരായ മനോജ് കുമാർ, രാജേഷ് മണി, വിജി നായർ, പ്രസാദ് പിള്ള എന്നിവരും ജോയിന്റ് കോഓർഡിനേറ്റർമാരും മികച്ച പിന്തുണ നൽകി. വനിതാസമാജം കൺവീനർ ശ്രീമതി ദീപ്തി പ്രശാന്തും ജോയിന്റ് കൺവീനർ ശ്രീമതി അജിത അനിലും സംഘാടനത്തിൽ നിർണായക പങ്ക് വഹിച്ചു. 

ഒന്നായി പ്രവർത്തിച്ച സദ്യാ കമ്മിറ്റി 1100-ലേറെ അംഗങ്ങൾക്ക് സമയബന്ധിതമായും കൃത്യതയോടെയും ഓണസദ്യ വിലമ്പി സംഘാടക മികവ് തെളിയിച്ചു. സദ്യക്ക് നേതൃത്വം നൽകിയത് ഹരികുമാർ പിള്ള, രാധാകൃഷ്ണൻ നായർ, ഹരി വി. പിള്ള, ജയപ്രകാശ്, വിഷ്ണു ജയകൃഷ്ണൻ, ചന്ദ്രമോഹൻ, പ്രസാദ്, കലേഷ്, മാനസ്, വിവേക് കൃഷ്ണ, മനോജ് കുറുപ്പ് എന്നിവരായിരുന്നു.
ചടങ്ങിൽ എൻ‍.എസ്‍.എസ്. കുവൈറ്റ് രക്ഷാധികാരി ശ്രീ കെ.പി. വിജയകുമാർ, വനിതാസമാജം കൺവീനർ ദീപ്തി പ്രശാന്ത്, വെൽഫെയർ കമ്മിറ്റി കൺവീനർ പ്രബീഷ് എം.പി., അൽ മുല്ല എക്സ്ചേഞ്ച് സെയിൽസ് മാനേജർ ശ്രീ ഫിലിപ്പ് ജോൺ എന്നിവർ ആശംസാ പ്രസംഗം നടത്തി. ട്രഷറർ ശ്രീ ശ്യാം ജി. നായർ ചടങ്ങിൽ പങ്കെടുത്തു എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

നായർ സർവീസ് സൊസൈറ്റി രൂപീകൃതമായതിന്റെ 111-മത് വാർഷികദിനമായ 2025 ഒക്ടോബർ 31-ന് സാൽമിയ ഇന്ത്യൻ മോഡൽ സ്കൂൾ ഓഡിറ്റോറിയത്തിൽ എൻ‍.എസ്‍.എസ്. കുവൈറ്റ് സാൽമിയ, ഷർഖ്, മംഗഫ്, ഫഹാഹീൽ കരയോഗങ്ങൾ ചേർന്ന് സംഘടിപ്പിച്ച ‘സ്നേഹ പൊൻപുലരി 2025’ രണ്ടാം ഘട്ട ഓണാഘോഷം ആവേശത്തിന്റെ പൊൻകൊടുമുടി തൊട്ട കൊട്ടിക്കലാശമായി.

രാവിലെ 10 മണിയോടെ ബാലസമാജം കുട്ടികളുടെ ഭഗവദ്ഗീത പാരായണത്താൽ ആരംഭിച്ച ചടങ്ങ് എൻ‍.എസ്‍.എസ്. കുവൈറ്റ് പ്രസിഡന്റ് ശ്രീ കാർത്തിക് നാരായണൻ ഉദ്ഘാടനം ചെയ്തു. മഹത്ത ട്രേഡിംഗ് കമ്പനി സി.ഇ.ഒ. ശ്രീ രാജീവ് പിള്ളയും, MEDX മെഡിക്കൽ കെയർ പ്രസിഡന്റ് ശ്രീ വി.പി. മുഹമ്മദ് അലിയുമായിരുന്നു വിശിഷ്ടാതിഥികൾ. പതാക ദിനാചരണത്തിന്റെ ഭാഗമായി എൻ‍.എസ്‍.എസ്. കുവൈറ്റ് ജനറൽ സെക്രട്ടറി അനീഷ് പി. നായർ , ട്രഷറർ ശ്യാം ജി. നായർ എന്നിവർ ചേർന്ന് എൻ‍.എസ്‍.എസ്. സുവർണ്ണ പതാക പ്രസിഡന്റ് കാർത്തിക് നാരായണന് കൈമാറി. തുടർന്ന് രക്ഷാധികാരി കെ.പി. വിജയകുമാർ എല്ലാവരോടും പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

ബാലസമാജവും വനിതാസമാജവും അവതരിപ്പിച്ച കലാപരിപാടികൾ ഭാവപൂർണ്ണമായ അവതരണത്താൽ കാണികളുടെ ഹൃദയം കീഴടക്കി. നൃത്താധ്യാപകരുടെയും കലാകാരന്മാരുടെയും കൂടാതെ കുട്ടികളുടെ മാതാപിതാക്കളുടെയും സഹകരണത്താൽ മൂന്ന് മാസങ്ങളായി പരിശീലനം നടത്തിയ പ്രകടനങ്ങൾക്ക് സംഘാടന നേതൃത്വം വഹിച്ചത് കൽച്ചറൽ പ്രോഗ്രാംസ് കൺവീനർ നിഷാന്ത് മേനോൻ, വനിതാസമാജം കോഓർഡിനേറ്റർമാരായ അജിത അനിൽ, ശ്രീല, രമ്യ സതീഷ് എന്നിവരും, പ്രോഗ്രാം കോഓർഡിനേറ്റർമാരായ വർഷ ശ്യാംജിത്, അശോകൻ കുമാർ പിള്ള , ഏരിയ കോഓർഡിനേറ്റർമാരായ ഹരീഷ് പിള്ള, ശ്യാംജിത്, രാജീവ് പിള്ള എന്നിവരും ആയിരുന്നു. പ്രോഗ്രാം കമ്മിറ്റിയിലെ അനീഷ് ശിവൻ, മധു വെട്ടിയാർ , ബിജോയ് നമ്പ്യാർ, പ്രശാന്ത് മേനോൻ, അനിൽ ആറ്റുവ, ദീപു വിശ്വനാഥൻ നായർ എന്നിവർ സാങ്കേതിക മികവോടെ പരിപാടികൾ നിയന്ത്രിച്ചു. 
1000-ലധികം അംഗങ്ങൾക്ക് വിളമ്പിയ ഓണസദ്യ സമയബന്ധിതമായ നടത്തിക്കൊണ്ടു സദ്യാ കമ്മിറ്റി മികവ് തെളിയിച്ചു. അനിൽ കുമാർ, മനോജ് ബി. നായർ, സതീഷ് നായർ, പ്രജിത്, അജയകുമാർ, മധു കുമാർ, രഞ്ജിത് നായർ, സുദർശനൻ പിള്ള, ഹരികൃഷ്ണൻ, ജയകൃഷ്ണൻ, പ്രസാദ് അമ്പാടി, ഗിരീഷ് ജി. നായർ, ശ്രീനിവാസൻ വി. ഒ., വിഷ്ണു ജയകൃഷ്ണൻ, ചന്ദ്രമോഹൻ, ഹരീഷ് ഹരിപ്പാട് എന്നിവർ സദ്യയുടെ വിജയത്തിന് അർപ്പണബോധത്തോടെ പ്രവർത്തിച്ചു. സാൽമിയ, ഷർഖ്, മംഗഫ്, ഫഹാഹീൽ കരയോഗങ്ങളുടെ സംയുക്ത പ്രയത്നത്തിനൊപ്പം മറ്റ് കരയോഗങ്ങളിൽ നിന്നെത്തിയ അംഗങ്ങളും എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന ഈ ആഘോഷം എൻ‍.എസ്‍.എസ്. കുവൈറ്റ് കുടുംബത്തിന്റെ ഐക്യത്തിന്റെയും സ്നേഹബന്ധത്തിന്റെയും പ്രതീകമായി മാറി.

രണ്ടു ഓണാഘോഷങ്ങളുടെയും എല്ലാ ഘട്ടങ്ങളിലും നേതൃത്വവും ദിശാബോധവും നൽകി പ്രവർത്തകരെ ഏകോപിപ്പിക്കാൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരോടൊപ്പം ട്രഷറർ ശ്യാം ജി. നായർ, രക്ഷാധികാരി കെ.പി. വിജയകുമാർ, വനിതാസമാജം കൺവീനർ ദീപ്തി പ്രശാന്ത്, വൈസ് പ്രസിഡന്റ് ഹരി വി. പിള്ള, ജോയിന്റ് സെക്രട്ടറിമാരായ മധു വെട്ടിയാർ, അനീഷ് ശിവൻ, ജോയിന്റ് ട്രഷറർ അഖിൽ വാസുദേവ്, കൽച്ചറൽ പ്രോഗ്രാംസ് കൺവീനർ നിഷാന്ത് മേനോൻ, വെൽഫെയർ കമ്മിറ്റി കൺവീനർ പ്രബീഷ് എം.പി., അഡ്വൈസറി ബോർഡ് അംഗങ്ങളായ ബൈജു പിള്ള, സജിത് സി. നായർ, ഓമനക്കുട്ടൻ നൂറനാട് എന്നിവരുടെ സജീവ പങ്കാളിത്തം പരിപാടികളുടെ വിജയത്തിൽ പ്രധാന ഘടകമായി.

കുവൈറ്റിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും അംഗങ്ങളും എൻ. എസ്. എസ്. കുവൈറ്റിന്റെ ക്ഷണം സ്വീകരിച്ചു രണ്ടു മേഖലകളിൽ നടന്ന പരിപാടികളിലും സജീവമായി പങ്കെടുത്തു. 

Related News