കോഴിക്കോട് ജില്ലാ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

  • 31/10/2025




കുവൈത്ത് സിറ്റി : കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്ത് ഓണാഘോഷം സംഘടിപ്പിച്ചു. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടന്ന പരിപാടി മലബാർ ഗോൾഡ് & ഡയമൻഡ്‌സ് സോണൽ ഹെഡ് അഫ്സൽ ഖാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ രാഗേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജി. കെ വി സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ്‌ & സിഇഒ മുഹമ്മദ്‌ അലി വിപി, മുഖ്യാതിഥി ആയിരുന്നു. അൽ മുല്ല പ്രതിനിധി ഷെഫി എബ്രഹാം (ലോയൽറ്റി പ്രോഗ്രാം മാനേജർ), ഷബീർ മണ്ടോളി, അസോസിയേഷൻ രക്ഷധികാരികൾ ആയ സിറാജ് എരഞ്ഞിക്കൽ, പ്രമോദ്. ആർ ബി, നജീബ്. ടി കെ മഹിളാവേദി പ്രസിഡന്റ്‌ ഹസീന അഷ്‌റഫ്‌, സെക്രട്ടറി രേഖ ടി എസ്, എന്നിവർ സംസാരിച്ചു. അസോസിയേഷൻ വിവിധ ഏരിയ പ്രസിഡന്റ്മാരായ താഹ. കെ വി (ഫഹാഹീൽ), സജിത്ത് കുമാർ (അബ്ബാസിയ), ശരീക്ക് (ഫർവാനിയ), ജിനീഷ് (സാൽമിയ), നിസാർ (ജാഹ്റ) എന്നിവർ സന്നിഹിതരായി. ചടങ്ങിൽ 10, 12, ക്ലാസ്സുകളിൽ ഉന്നത വിജയം കൈവരിച്ച അസോസിയേഷൻ അംഗങ്ങളുടെ മക്കളായ ഫൈഹ ഫാത്തിമ, ആൻലിയൻ, ശിവാനി ലാലു, ആമിന വർദ, സാദ് അഹമ്മദ്, റീനമോൾ ചാക്കോ, നാസനിൻ നിസാർ, ആദിയ പ്രേമൻ, അനാമിക സജി, ചാരുദേവ് ബാബു, സുഹ ഗഫൂർ, അമരേശ്വർ സിദ്ധാർത്ഥൻ, ഫാത്തിമ ഹിബ, ലിബ ഫാത്തിമ, ഇഷാൻ ഷംസുദ്ദീൻ, ഹരിനന്ദ്, റിയ ജാസ്മിൻ, നിഖിത ശിവകുമാർ, എന്നിവരെ വേദിയിൽ ആദരിച്ചു. പരിപാടി ജനറൽ കൺവീനർ അസ് ലം സ്വാഗതവും ട്രഷറർ ഹനീഫ്‌. സി നന്ദിയും പറഞ്ഞു. അസോസിയേഷൻ മഹിളാവേദിയിലെയും ബാലവേദിയിലെയും അംഗങ്ങളുടെ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ മാറ്റ് കൂട്ടി. ഷാഫി കൊല്ലം, അനുഷ പ്രജിത്ത്, മുസ്തഫ മൈത്രി, മൻസൂർ മുണ്ടോത്ത്, ബിജു ഗോപാൽ, സിദ്ധിഖ് കൊടുവള്ളി, ഷംനാസ് ഇസ്ഹാഖ്, അഫ്സൽ. സി, സന്തോഷ് കുമാർ, മുജീബ്. എം, ജയൻ, ജാവേദ് ബിൻ ഹമീദ്, മജീദ്. എം കെ, ഷിജു കാട്ടിപ്പാറ, റഷീദ് ഉള്ളിയേരി, ലാലു, ആബിദ് ഉള്ളൂർ, നജീബ് മണമാൽ, ഷഹീജ സഹീർ, നിജിഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related News