പിഎം ശ്രീ പദ്ധതി: പൊതുസമൂഹത്തിൻ്റെ ആശങ്കയകറ്റണം - ഐ എം സി സി കുവൈറ്റ്

  • 28/10/2025



പിഎം ശ്രീ പദ്ധതിയിൽ ഒപ്പു വെച്ചതിലൂടെ പൊതു സമൂഹത്തിലുണ്ടായ ആശങ്കയകറ്റാനും വിദ്യാഭ്യാസ നയത്തിൽ ഇടത് പക്ഷ നിലപാടുകളെ ഉയർത്തിപ്പിടിച്ചു മുന്നോട്ട് പോവാനും കേരള സർക്കാർ ശ്രമിക്കണമെന്ന് ഐ എം സി സി കുവൈറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ തനതായ ചരിത്രത്തെ വളച്ചൊടിക്കുകയും ചരിത്രത്തെ വളച്ചൊടിച്ചു ;തങ്ങൾക്ക്കാ ഇഷ്ടമില്ലാത്തതിനെ വെട്ടി മാറ്റുകയും ചെയ്ത കേന്ദ്രത്തിൻ്റെ സിലബസ്സ് പരിഷ്കരണങ്ങളെ സംസ്ഥാന സർക്കാർ ഒരു രീതിയിലും അംഗീകരിച്ചിട്ടില്ല. . പിഎം ശ്രീ പദ്ധതി വിഭാവനം ചെയ്യുന്ന പാഠ്യക്രമത്തിൻ്റെ കാര്യത്തിലും ഈ നിലപാടുകൾ സാദ്ധ്യമാണെന്നിരിക്കെ ഹിന്ദുത്വ വിരുദ്ധതയുടെ വ്യക്തമായ പ്രത്യയശാസ്ത്ര നിലപാടുള്ള ഇടത് പക്ഷ സർക്കാരിനെ അവിശ്വസിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ഐ എം സി സി കമ്മിറ്റി അഭിപ്രായപ്പെട്ടു. കാവിവൽക്കരണത്തിന്നെതിരെ ശക്തമായ നിലപാടെടുക്കുകയും കേന്ദ സർക്കാർ നിർദ്ദേശങ്ങളെ പൂർണമായും തള്ളിക്കളയുകയും ചെയ്ത ഇടത്പക്ഷ സർക്കാർ പിഎം ശ്രീ പദ്ധതിയിലൂടെ തിരുകിക്കയറ്റുന്ന സംഘ്പരിവാർ അജണ്ടകളോട് രാജിയാകുമെന്ന് പറയുന്നതിനെ മുഖവിലക്കെടുക്കേണ്ടതില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. 
പ്രസിഡണ്ട് ഹമീദ് മധൂറിന്റെ അദ്യക്ഷതയിൽ നടന്ന യോഗം ജി സി സി കമ്മിറ്റി രക്ഷാധികാരി സത്താർ കുന്നിൽ ഉത്ഘാടനം ചെയ്തു. 
ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി സ്വാഗതവും ട്രഷറർ അബൂബക്കർ നന്ദിയും പറഞ്ഞു. ഉമ്മർ കൂളിയങ്കാൽ , മുനീർ തൃക്കരിപ്പൂർ, ഹക്കീം, സിറാജ്, റഷീദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

Related News