കുവൈറ്റ് എൻജിനീയേഴ്‌സ് ഫോറം ഓണം ആഘോഷിച്ചു

  • 26/10/2025


കുവൈറ്റ് എൻജിനീയേഴ്‌സ് ഫോറം (കെഇ എഫ് )ഓണം "ഓണവർണ്ണങ്ങൾ 2025' റുമെയ് തിയായിലെ അൽ സുമറിഡോ ഹാളിൽ വച്ച് ആഘോഷിച്ചു.

കൺവീനർ ഗംഗ പ്രസാദിന്റെ സ്വാഗത പ്രസംഗവും തുടർന്ന് കേരളത്തിൽ നിന്നുള്ള 8 എൻജിനീയറിംഗ് കോളേജ് അലുംനികളുടെ പ്രെസിഡന്റ്മാർ എട്ടു നിലവിളക്കുകൾ കൊളുത്തി ആഘോഷം ഉത്ഘാടനം ചെയ്തു .തുടർന്ന് നടന്ന കലാ വിരുന്നിൽ കേരളത്തിൽ നിന്നുള്ള തിരുവാതിര ഉൾപ്പടെ വിവിധ കലാ രൂപങ്ങളും , നാടകങ്ങളും അരങ്ങേറി .കെ ഇ എഫ് അഗംങ്ങളിൽ നിന്നും 200 ഓളം കലാകാരൻമാർ അരങ്ങിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു .ചടങ്ങിൽ വച്ച് കെ ഇ എഫ് നടത്തുന്ന കൈനറ്റിക് 2025ന്റെ പോസ്റ്റർ പരിപാടിയുടെ സ്‌പോൺസർമാർ പ്രകാശനം ചെയ്തു. 

കെ ഇ എഫ് മെമ്പർമാർക്ക് വേണ്ടി നടത്തിയ ഓണം ഫോട്ടോഗ്രാഫി , റീൽസ് മത്സരങ്ങളിൽ വിജയികൾ ആയവർക്കും സമ്മാനം വിതരണം ചെയ്തു.

കെ ഇ എഫ് 2025ന്റെ സുവനീർ ചടങ്ങിൽ വച്ച് പ്രകാശനം ചെയ്തു.തുടർന്ന് കേരത്തിൽ നിന്നുള്ള പ്രമുഖ പാചക വിദഗ്ധൻ കേശവൻ നമ്പീശന്റെ നേതൃത്വത്തിൽ ഓണ സദ്യ യും നടന്നു .
കെ ഇ എഫ് ജനറൽ കൺവീനർ ഗംഗാ പ്രസാദ് , ജനറൽ കൺവീനർ ഡിസൈനേറ്റ് ബിജു , സ്പെഷ്യലിറ്റിസ് കൺവീനർ പ്രശാന്ത് , ഓർഗനൈസേഷൻ കൺവീനർ ജോമി , ആർട്സ് കൺവീനർ രേണു എന്നിവരും മറ്റു ഭാരവാഹികളും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി .രാവിലെ ഒൻപതു മണിക്ക് തുടങ്ങിയ പരിപാടിയിൽ ആയിരത്തിൽ പരം കെ ഇ എഫ് മെമ്പർമാരും കുടുംബാംഗങ്ങളും പങ്കെടുത്തു .

Related News