കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ - കേരോത്സവം 25

  • 26/10/2025



കുവൈത്ത് : കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ ( കേര ) വിവിധ പരിപാടികളോടെ കേരോൽസവം 25 ഓണാഘോഷം, 2025 ഒൿടോബർ 24 വെള്ളിയാഴ്ച നടത്തി. കുവൈത്തിൽ നിന്നുള്ള ലോക കേരള സഭാംഗം മണിക്കുട്ടൻ എടക്കാട് ഉദ്ഘാടനം ചെയ്തു. കേര നടത്തിയ കുട്ടികളുടെ ചിത്രരചന മത്സരത്തിൽ വിജയികളായവർക്ക് സമ്മാനം നൽകുകയും, കേര കുടുംബാംഗങ്ങളുടെ വിവിധ പരിപാടികളും കലാസധൻ ഗ്രൂപ്പിന്റെ ഗാനമേളയും നാടൻപാട്ടും തെയ്യവും അവതരിപ്പിച്ചു.

 പ്രസിഡന്റ് ബിനിൽ അധ്യക്ഷത വഹിക്കുകയും പ്രോഗ്രാം കൺവീനർ ജോബി മാത്യു സ്വാഗതം പറയുകയും, റോയൽ ഗ്രൂപ്പ് എംഡി ടോം തോമസ്, ട്രഷറർ ശശികുമാർ, കമ്മിറ്റി അംഗങ്ങളായ നൈജിൽ, ജിൻസ്, വനിതാ വേദി അംഗം ശ്രീജ അനിൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും, ഓണാഘോഷ പരിപാടിയിൽ നടന്ന വിവിധ മത്സരങ്ങളുടെ വിജയികൾക്ക് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റെജി പൗലോസ്, അനിൽ എസ് പി, രാജൻ, ബിജു, ജോസ് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ജനറൽ സെക്രട്ടറി രാജേഷ് മാത്യു നന്ദി അറിയിക്കുകയും ചെയ്തു.

Related News