അതിദാരിദ്ര്യ മുക്ത സംസ്ഥാനം; കേരളത്തിന്റേത് ചരിത്ര നേട്ടം - കല കുവൈറ്റ്.

  • 01/11/2025


കുവൈറ്റ് സിറ്റി: അതിദാരിദ്ര്യ മുക്തമായെന്ന പ്രഖ്യാപിത ലക്ഷ്യം പൂർത്തീകരിച്ചതിലൂടെ കേരളം മറ്റൊരു ചരിത്ര നേട്ടം കൂടി കൈവരിച്ചതായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്. ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനമെന്ന പദവിയോടൊപ്പം ലോകത്ത് തന്നെ രണ്ടാമത്തെ പ്രദേശമാവുകയും ചെയ്തു കേരളം. വോട്ടർ പട്ടികയിൽ പേരില്ലാത്ത, റേഷൻ കാർഡ്, ആധാർ കാർഡ് പോലുമില്ലാത്ത ഏറ്റവും അരികുവത്കരിക്കപ്പെട്ട നിരവധി പേരാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. അവരെ ജീവിക്കാൻ പ്രാപ്തരാക്കിയ പദ്ധതിയാണ് അതി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി. ഇത് വഴി 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി. അതി ദാരിദ്ര്യത്തെ തുടച്ചുനീക്കി കൊണ്ട് ഇന്ന് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച പ്രഖ്യാപനംനടത്തുക വഴി നമ്മുടെ സംസ്ഥാനം ഒരിക്കൽ കൂടി പുതിയ ചരിത്രം രചിച്ചതായും സർക്കാരിന് അഭിവാദ്യങ്ങൾ അറിയിക്കുന്നതായും കല കുവൈറ്റ് പ്രസിഡന്റ്‌ മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി വി ഹിക്മത് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു

Related News