ആം ആദ്മി‌ ഗോവൻ എം.എൽ.എ ക്യാപ്റ്റൻ വെൻസി വീഗസ്‌ കുവൈറ്റിൽ ആപ്പ്കാ കുവൈത്ത്‌ ഭാരവാഹികളുമായ്‌ കൂടിക്കാഴ്ച നടത്തി

  • 03/11/2025



ഗോവയിലെ ബെനൗളിം നിയമസഭാ മണ്ഡലത്തിൽ നിന്ന് ആം ആദ്മി പാർട്ടി (AAP) പ്രതിനിധീകരിക്കുന്ന ക്യാപ്റ്റൻ വെൻസി വീഗാസ്‌ എം.എൽ.എ, മുൻ മെർച്ചന്റ് നേവി ഓഫീസർ, കുവൈറ്റിൽ സന്ദർശനത്തിനെത്തിയപ്പോൾ ആം ആദ്മി പ്രവാസി കൾച്ചറൽ അസോസിയേഷൻ (AAPCA Kuwait) പ്രതിനിധികളുമായി സൗഹൃദസംഗമം നടത്തി.

മുബാറക് കാംബ്രത്ത് (Convener) നയിച്ച സംഘത്തിൽ അനിൽ ആനാട്‌ (ജനറൽ സെക്രട്ടറി), സബീബ് മൊയ്തിൻ (ട്രഷറർ), ബിനു ഏലിയാസ്, ഷിബു ജോൺ, ഫൈസൽ കാംബ്രത്ത് എന്നിവർ സന്ദർശ്ശിച്ചു.

കുവൈറ്റിൽ നടന്ന ഈ കൂടിക്കാഴ്ചയിൽ പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം, സാമൂഹിക–സാംസ്കാരിക പ്രവർത്തനങ്ങൾ, ആം ആദ്മി പാർട്ടിയുടെ ആശയങ്ങൾ പ്രവാസികളിലേക്ക് എത്തിക്കുന്നതിന്റെ മാർഗങ്ങൾ, കേരളത്തിലും ഗോവയിലും ആം ആദ്മി പാർട്ടി അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യകതകൾ, നേരിന്റെ രാഷ്ട്രീയം കൊണ്ട്‌ ജനാധിപത്യത്തെ ശക്തിപ്പെടുത്തൽ‌ തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ചയായി.

ആപ്ക്കാ കുവൈത്തിന്റെ പ്രവർത്തനങ്ങളും ആം ആദ്മി പാർട്ടിക്ക്‌ ആരംഭം മുതൽ നൽകുന്ന സപ്പോർട്ടും കൺവീനർ ‌മുബാറക്ക്‌ കാമ്പ്രത്ത്‌ ‌, ജെന. സെക്രെട്ടറി അനിൽ ആനാട്‌ എന്നിവർ വിശദീകരിച്ചു. 

പ്രവാസി സമൂഹം രാജ്യനിർമാണത്തിൽ വഹിക്കുന്ന പങ്ക് വലുതാണെന്നും, അതിനായി സംഘടനാപരമായ ഇടപെടലുകൾ ശക്തമാക്കണമെന്നും യോഗത്തിൽ വെൻസി വീഗാസ്‌ നിർദ്ദേശം നൽകി. കേരളത്തിലെ പാർട്ടി ഇൻചാർജ്ജ്‌ ഷെലീ ഒബറോയുമായ്‌ ഓൻലൈനിൽ സംവദിക്കാൻ അവസരം നൽകി, തിരക്കേറിയ പരിപാടികൾക്കിടയിലും ആക്പാ കുവൈത്ത്‌ ടീമിനു‌ കൂടിക്കാഴ്ചയ്ക്ക്‌ അവസരം നൽകിയ വെൻസി വീഗാസ്‌ എംഎൽഎയ്ക്ക്‌ ആപ്പ്കാ കുവൈത്ത്‌ ട്രഷറർ സബീബ്‌ നന്ദി അറിയിച്ചു!

Related News