കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം; കുട്ടികൾക്കൊപ്പമാണ് താനെന്ന് നടൻ ഫഹദ് ഫാസിൽ

  • 22/01/2023

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം, കുട്ടികൾക്കൊപ്പമാണ് താനെന്ന് നടൻ ഫഹദ് ഫാസിൽ. പ്രശ്‌നങ്ങൾ പരിഹരിച്ച് വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ സാധിക്കട്ടെയെന്നും ഫഹദ് ഫാസിൽ വ്യക്തമാക്കി.


ചെയർമാൻ രാജിവച്ചതും നടൻ ചൂണ്ടിക്കാട്ടി. എല്ലാം ഉടനെ തീർപ്പാക്കി കുട്ടികൾക്ക് അവരുടെ പഠനം തുടരാൻ സാധിക്കട്ടെയെന്നും ഫഹദ് കൂട്ടിച്ചേർത്തു. തങ്കം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഫഹദ് തന്റെ നിലപാട് വ്യക്തമാക്കിയത്.

അതേസമയം കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. 15 ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചത്. അതിൽ ഒന്നാമത്തെ ആവശ്യമായിരുന്നു ശങ്കർ മോഹനെ പുറത്താക്കുക എന്നത്. അദ്ദേഹം സ്വയം രാജിവച്ചുപോയി. ബാക്കിയുള്ള ആവശ്യങ്ങൾ സംബന്ധിച്ച് നാളെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തുമെന്നും വിദ്യാർഥികൾ പറഞ്ഞു.

Related News