രാജ്യത്തെ കോടതിവിധികളെപ്പോലും ചോദ്യം ചെയ്യുന്നു; ബിബിസി ഡോക്യുമെന്ററിക്കെതിരെ വി മുരളീധരൻ

  • 22/01/2023

ഗോധ്ര കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെൻ്ററിക്കെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. രാജ്യത്തെ കോടതിവിധികളെപ്പോലും ഡോക്യുമെൻ്ററി ചോദ്യം ചെയ്യുന്നു. ഇത് രാജ്യത്തിൻ്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമമാണ്. ബിബിസിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ട ചുമതല സർക്കാരിനില്ലെന്നും വി മുരളീധരൻ പറഞ്ഞു.


“പരമോന്നത കോടതിയുടെ നിലപാടുകളെയും കോടതിയുടെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതാണ് ഈ പുതിയ ഡോക്യുമെൻ്ററി. കാരണം, 2002 മുതൽ ഉന്നയിക്കപ്പെട്ടുവരുന്ന ആരോപണങ്ങൾ, പഴകിത്തേഞ്ഞ ആരോപണങ്ങൾ സുപ്രിം കോടതി തന്നെ തള്ളിക്കളഞ്ഞ ആരോപണങ്ങൾ.

ആ ആരോപണങ്ങൾ പഴയ കൊളോണിയൽ ഭരണാധികാരികളുടെ പിൻമുറക്കാർ കൊണ്ടുവരുമ്പോൾ, അതിൻ്റെ പിന്നിൽ ആരുടെ ഗൂഢാലോചനയാണ് എന്നുള്ളത് അന്വേഷിക്കേണ്ടതുണ്ട്. . ഇത് രാജ്യത്തിൻ്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമമാണ്. ബിബിസിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ട ചുമതല സർക്കാരിനില്ല.”- വി മുരളീധരൻ പറഞ്ഞു.

Related News