ആത്മ വിശുദ്ധിയിലൂടെ സാമൂഹിക സേവനം സാദ്ധ്യമാക്കുക

  • 23/01/2023


ഫർവാനിയ: ആത്മ വിശുദ്ധിയിലൂടെ സാമൂഹിക സേവനം സാദ്ധ്യമാക്കണമെന്ന് രിസാല സ്റ്റഡി സർക്കിൾ ഫർവാനിയ സോൺ കമ്മിറ്റി സംഘടിപ്പിച്ച ഇംപൾസ് കൗൺസിലേഴ്സ് മീറ്റ് അഭിപ്രായപ്പെട്ടു. ഹാരിസ് സഖാഫി കാഞ്ഞങ്ങാടിന്റെ അധ്യക്ഷതയിൽ രിസാല സ്റ്റഡി സർക്കിൾ നാഷനൽ ഫിനാൻസ് സെക്രട്ടറി റഫീഖ് റഹ്മാനി ഉദ്ഘാടനം ചെയ്തു.

ഐ.സി. എഫ് നാഷനൽ സെക്രട്ടറി അബ്ദുള്ള വടകര, ഹാരിസ് പുറത്തീൽ, നവാഫ് അഹമ്മദ്, അബൂ ത്വാഹിർ, സ്വഫ്വാൻ സദഖ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി

Related News