ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ അഭിപ്രായപ്രകടനം നടത്തിയ അനില്‍ ആന്റണിയെ തള്ളി ശശി തരൂര്‍; നിലപാട് അപക്വമെന്ന് തരൂർ

  • 25/01/2023

തിരുവനന്തപുരം: ഗുജറാത്ത് കലാപവുമായ ബന്ധപ്പെട്ട ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ അഭിപ്രായപ്രകടനം നടത്തിയ അനില്‍ ആന്റണിയെ തള്ളി ശശി തരൂര്‍. അനിലിന്റെ നിലപാട് അപക്വമാണെന്ന് ശശി തരൂര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഒരു വിദേശ ഡോക്യുമെന്ററി കൊണ്ട് രാജ്യത്തിന്റെ പരമാധികാരത്തിന് ഒന്നും സംഭവിക്കില്ല. ഇവയെല്ലാം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ശശി തരൂര്‍ പറഞ്ഞു. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിയെക്കുറിച്ചോ രാജ്യത്തിനെക്കുറിച്ചോ ഒരു വിദേശസ്ഥാപനം അഭിപ്രായപ്രകടനം നടത്തുമ്ബോള്‍ അതിനെ മറ്റ് രീതിയില്‍ സമീപിക്കുന്നവരുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ബി.സി ഡോക്യുമെന്ററിയില്‍ വലിയ അതിശയമുണ്ടാകേണ്ട കാര്യമില്ല. ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകുമ്ബോള്‍ മറ്റ് രാജ്യങ്ങള്‍ ആഭ്യന്തരമായി അന്വേഷണം ഏര്‍പ്പെടുത്തുന്നത് സ്വാഭാവികമാണ്. അത്തരത്തില്‍ ആഭ്യന്തരമായി നടത്തിയ ഒരു അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഡോക്യുമെന്ററിയെന്ന് ബി.ബി.സിയും വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് ലസ്റ്ററില്‍ കലാപാന്തരീക്ഷമുണ്ടായ സാഹചര്യത്തില്‍ ഇന്ത്യയും ഇതേ രീതി പിന്തുടര്‍ന്നിട്ടുണ്ട്. ഒരു വിദേശ രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടരുതെന്ന് പറയാനാകില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Related News