കോട്ടയത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

  • 25/01/2023

കോട്ടയം: കോട്ടയത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍.


കോട്ടയം സംക്രാന്തിയിലുളള ഹോട്ടല്‍ പാര്‍ക്ക് മലപ്പുറം കുഴിമന്തി ഹോട്ടല്‍ ഉടമകളില്‍ ഒരാളായ നൗഷാദ് എം പി (47), ഹോട്ടല്‍ മാനേജര്‍ അബ്ദൂള്‍ റയിസ് (21) എന്നിവരെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.

Related News