ഡിസിസി പ്രസിഡന്റിന്റെ റിപ്പബ്ലിക് ദിനാശംസകളില്‍ ഉള്‍പ്പെട്ട് സവര്‍ക്കര്‍; തെറ്റ് കണ്ടെത്തിയതോടെ പോസ്റ്റ്‌ നീക്കി

  • 26/01/2023

കാസര്‍കോട്: കാസര്‍കോട് ഡിസിസി പ്രസിഡന്റിന്റെ റിപ്പബ്ലിക് ദിനാശംസകളില്‍ ഉള്‍പ്പെട്ട് സവര്‍ക്കര്‍. റിപ്പബ്ലിക് ദിന ആശംസകള്‍ അറിയിച്ചുകൊണ്ട് ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് സവര്‍ക്കറുടെ ഫോട്ടോയും ഉള്‍പ്പെട്ടത്. സംഭവം വിവാദമായതോടെ ഫൈസല്‍ പോസ്റ്റ് നീക്കം ചെയ്തു.


പോസ്റ്ററില്‍ അംബേദ്ക്കര്‍, സുഭാഷ് ചന്ദ്രബോസ്, ബാലഗംഗാധര തിലക്, ഭഗത് സിംഗ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറുടെ ഫോട്ടോയും ചേര്‍ത്തത്. പോസ്റ്റര്‍ ഡിസൈന്‍ ചെയ്തപ്പോള്‍ സംഭവിച്ച അബദ്ധമാണെന്നാണ് ഡിസിസി പ്രസിഡന്റ് പികെ ഫൈസലിന്റെ വിശദീകരണം.

അബദ്ധം മനസിലായ ഉടനെ പോസ്റ്റ് നീക്കിയെന്നും ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഓഫീസ് സ്റ്റാഫാണെന്നും പി കെ ഫൈസല്‍ വിശദീകരിക്കുന്നു.

Related News