കൃഷി രീതികളെ കുറിച്ച്‌ പഠിക്കുന്നതിനായി കേരളാ സംഘത്തിന്റെ ഇസ്രായേൽ യാത്ര; എതിർത്ത ഹർജി തള്ളി സുപ്രീംകോടതി

  • 27/01/2023

തിരുവനന്തപുരം: കടുത്ത സാമ്ബത്തിക പ്രതിസന്ധികള്‍ക്കിടെ നൂതന കൃഷി രീതികളെ കുറിച്ച്‌ പഠിക്കുന്നതിനായി ഇസ്രായേലിലേക്ക് കേരളാ സംഘത്തെ അയക്കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി.


കേരളാ കൃഷി വകുപ്പ് മന്ത്രിയുടേയും സംഘത്തിന്റെയും ഇസ്രായേലിലേക്കുള്ള യാത്ര ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. വിദേശയാത്ര ആവശ്യമെങ്കില്‍ നയപരമായി തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.

സാമ്ബത്തിക പ്രതിസന്ധിക്കിടെ, കര്‍ഷകര്‍ക്കുള്ള കുടിശ്ശിക തീര്‍ക്കാതെ മന്ത്രിയും സംഘവും വിദേശയാത്ര നടത്തുന്നതിനെതിരെയായിരുന്നു ഹര്‍ജി. സാമ്ബത്തിക പ്രതിസന്ധി രൂക്ഷമെന്ന് സര്‍ക്കാര്‍ തന്നെ ആവര്‍ത്തിക്കുന്നതിനിടെയാണ്, രണ്ടു കോടി രൂപ ചിലവില്‍ മന്ത്രിയും കര്‍ഷകരും അടങ്ങുന്ന സംഘം ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്.

Related News