സ്റ്റാര്‍ട്ട് അപ്പ് രംഗത്ത് വീണ്ടും അന്തര്‍ദേശീയ അംഗീകാരം നേടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

  • 27/01/2023

തിരുവനന്തപുരം: സ്റ്റാര്‍ട്ട് അപ്പ് രംഗത്ത് വീണ്ടും അന്തര്‍ദേശീയ അംഗീകാരം നേടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയുടെ 2021-22 ആഗോള പഠനത്തിലാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് പൊതു/സ്വകാര്യ ബിസിനസ് ഇന്‍കുബേറ്ററുകളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടത്. വേള്‍ഡ് ബെഞ്ച്മാര്‍ക്ക് സ്റ്റഡി 2021-22ല്‍ 1895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയതില്‍ നിന്നാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വലിയ നേട്ടം കൈവരിച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.


വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാം, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന ഇന്‍കുബേഷന്‍ പിന്തുണ, സ്റ്റാര്‍ട്ടപ്പ് സീഡ് ഫണ്ടിംഗ് സംവിധാനം തുടങ്ങിയ ഘടകങ്ങള്‍ അംഗീകാരം ലഭിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ദക്ഷിണേഷ്യയിലെ ഏറ്റവും സ്റ്റാര്‍ട്ടപ്പ് ഹബ്ബ് നിര്‍മ്മിച്ചും സര്‍വകലാശാലകളിലും ഇന്‍കുബേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചും സംസ്ഥാന സര്‍ക്കാര്‍ നാടിന്റെ വളര്‍ച്ച മുന്നില്‍ കണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണിത്.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിലൂടെ കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കടന്നുവന്നിട്ടുണ്ട്. ഇപ്പോള്‍ ലഭിച്ച അംഗീകാരം നിക്ഷേപ സൗഹൃദ കേരളം സംരംഭകരുടെ ലക്ഷ്യസ്ഥാനമായി മാറുന്നതിനും സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

Related News