അധ്യാപകനെതിരെ പരാതി; വീട്ടമ്മയെ അപമാനിക്കുന്ന തരത്തില്‍ വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിച്ചയാൾ പിടിയിൽ

  • 28/01/2023

തിരുവനന്തപുരം: പൂവാര്‍ സ്വദേശിനിയായ വീട്ടമ്മയെ അപമാനിക്കുന്ന തരത്തില്‍ വ്യാജ ശബ്ദ സന്ദേശം നിര്‍മ്മിക്കുകയും പ്രചരിപ്പിക്കാന്‍ സഹായിക്കുകയും ചെയ്ത പൂവാര്‍ തെക്കേത്തെരുവ് ലബ്ബാ ഹൗസിന്‍ ഫാത്തിമ (27) യെയാണ് പൂവാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.


ഈ കേസുമായി ബന്ധപ്പെട്ട് ഫാത്തിമ വിളിച്ച കോളിനെ വീട്ടമ്മയുടെ കോളാണെന്ന രീതിയില്‍ വരുത്തി തീര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നു. ഫോണിലെ കാള്‍ ഹിസ്റ്ററിയില്‍ വീട്ടമ്മയുടെ പേരും നമ്ബറും എഡിറ്റ് ചെയ്ത് വ്യാജമായി നിര്‍മ്മിച്ച്‌ പ്രചരിപ്പിച്ച കേസിലെ ഒന്നാം പ്രതിയും പൂവാര്‍ ജമാഅത്തിലെ മുന്‍ മദ്രസ അദ്ധ്യാപകനുമായ മുഹമ്മദ് ഷാഫി(27)യെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മദ്രസയില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി ക്ലാസില്‍ വരാത്തതിനെ കുറിച്ച്‌ അമ്മയെ ഫോണില്‍ വിളിച്ച്‌ ചോദിക്കുകയും, അതിന് ശേഷം നിരന്തരം ഫോണില്‍ മെസേജ് അയച്ച്‌ ശല്യപ്പെടുത്തുമായിരുന്നു അദ്ധ്യാപകന്‍. ഇതിനെതിരെ ജമാഅത്തില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അദ്ധ്യാപകനെ പിരിച്ച്‌ വിട്ടു.

ഇതിന്‍്റെ പ്രതികാരമായാണ് അദ്ധ്യാപകന്‍്റെ ഫോണില്‍ വന്ന ഇന്‍കമിംഗ്‌ കാള്‍ലിസ്റ്റിന്‍ നിന്നും ഫാത്തിയുടെ പേരും നമ്ബരും മാറ്റി പരാതിക്കാരിയുടെ പേരും നമ്ബരും ശബ്ദ സന്ദേശവും കാള്‍ ലിസ്റ്റിന്‍്റെ സ്ക്രീന്‍ ഷോട്ടുകളും എഡിറ്റ് ചെയ്ത് ജമാഅത്തിന് അയച്ച്‌ കൊടുത്തത്.

കൂടാതെ സമൂഹ മാധ്യമങ്ങളില്‍ ഇത് പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ജമാഅത്തിലെ വിശ്വാസികള്‍ രണ്ട് ചേരിയിലാവുകയും സംഘര്‍ഷത്തിലേയ്ക്ക് നീങ്ങുകയുമായിരുന്നു. മുഖ്യ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്‍്റെ സഹായത്തോടെ എസ്.എച്ച്‌.ഒ എസ്.ബി പ്രവീണിന്‍്റെ് നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെപെക്ടര്‍ തിങ്കള്‍ ഗോപകുമാര്‍, എ.എസ്.ഐ ഷാജികുമാര്‍, എസ്.സി.പി.ഒമാരായ പ്രഭാകരന്‍, മിനി, സി.പി.ഒ രാജി എന്നിവര്‍ ചേര്‍ന്നാണ് ഫാത്തിമയെ അറസ്റ്റ് ചെയ്തത്.

Related News