കെ.കെ.ഐ.സി ഫഹാഹീൽ മദ്രസ്സ പിക്‌നിക്ക് സംഘടിപ്പിക്കുന്നു

  • 29/01/2023


കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫഹാഹീൽ മദ്രസ്സയുടെ നേതൃത്വത്തിൽ രക്ഷിതാക്കളും, വിദ്യാർത്ഥികളും , അധ്യാപകരും പ്രവർത്തകരും പങ്കെടുക്കുന്ന മദ്രസ്സ പിക്‌നിക്ക് സംഘടിപ്പിക്കുന്നു. 

ഫിബ്രവരി 10 ന് വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ ജഹറ ശൈത്യകാല ടെൻറിൽ വെച്ച് നടക്കുന്ന പരിപാടിയിൽ അർദ്ധവാർഷിക പരീക്ഷയുടെ പ്രോഗ്രസ്സ് കാർഡ് വിതരണവും, വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കുമായി വ്യത്യസ്ത വിനോദ വിജ്ഞാന പരിപാടികളും ഉണ്ടായിരിക്കുന്നതാണെന്ന് മദ്രസ്സ പ്രധാന അധ്യാപകൻ ഷാജു ചെമ്മനാട് അറിയിച്ചു. 

കെ.കെ.ഐ.സി കേന്ദ്രസെക്രട്ടറിയേറ്റ് ഭാരവാഹികൾ, സോണൽ ഭാരവാഹികൾ , പി.ടി.ഏ കമ്മറ്റി ഭാരവാഹികൾ എന്നിവർ പരിപാടിയിൽ സംബന്ധിക്കുന്നതാണ്.

Related News