കെ എസ് ഇ ബിയുടെ അശ്രദ്ധ; ഇരുമ്ബുതോട്ടിയില്‍ ചവിട്ടി ഒമ്ബതാം ക്ലാസുകാരന് ഗുരുതരപരിക്ക്

  • 29/01/2023

കോഴിക്കോട്: റോഡരികില്‍ അശ്രദ്ധമായി വെച്ച ഇരുമ്ബുതോട്ടിയില്‍ ചവിട്ടി ഒമ്ബതാം ക്ലാസുകാരന് ഗുരുതരപരിക്ക്. പരിക്കേറ്റ അര്‍ണവിനെ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് പ്ലാസ്റ്റിക് സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.


കൊയിലാണ്ടി പൊയില്‍ക്കാവില്‍ ഇന്നലെ രാവിലെയാണ് സംഭവം. കെഎസ്‌ഇബി ജീവനക്കാര്‍ മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനുപയോഗിക്കുന്ന പണിയായുധമാണ് ഈ തോട്ടി. റോഡിലൂടെ സൈക്കിളില്‍ പോവുകയായിരുന്ന അര്‍ണവ് മറുവശത്ത് നിന്ന് വാഹനങ്ങള്‍ വന്നതുകണ്ട് സൈഡിലേക്ക് നീങ്ങി നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ആയുധം തട്ടി കാലിന്റെ ഒരു ഭാഗം ചീന്തിപ്പോയെന്നും അര്‍ണവിന്റെ അമ്മ പറഞ്ഞു. ത്വക്കുള്‍പ്പെടെ പോയതിനാല്‍ തുന്നലിടുന്നത് ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Related News