കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി പ്രതി ലൈംഗിക വേഴ്ച നടത്തി; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

  • 30/01/2023

കാലടി: കാഞ്ഞൂരില്‍ യുവതിയെ കൊന്ന് ഭര്‍ത്താവ് ജാതിത്തോട്ടത്തില്‍ തള്ളിയ കേസില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തമിഴ്നാട് തെങ്കാശി സ്വദേശി രത്നവല്ലിയെ (35)യാണ് ഭര്‍ത്താവ് മഹേഷ് കുമാര്‍ (38) കൊലപ്പെടുത്തിയത്. മൃതദേഹവുമായി പ്രതി ലൈംഗിക വേഴ്ച നടത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.


രത്നവല്ലിയുടെ മൃതദേഹത്തില്‍ നിന്ന് പ്രതിയുടെ ശരീര സ്രവങ്ങളടക്കം ലഭിച്ചിട്ടുണ്ട്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റില്‍ ലൈംഗിക വേഴ്ചയുടെ തെളിവുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അത് കൊലപാതകത്തിന് മുന്‍പാണോ ശേഷമാണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പിക്കാനായിരുന്നില്ല. മഹേഷ് കുമാറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം മൃതദേഹത്തെ അവഹേളിച്ചതിനുള്ള വകുപ്പ് കൂടി ചേര്‍ക്കും.

കൃത്യം നടത്തിയതിന് പിന്നാലെ ഭാര്യയെ കാണ്‍മാനില്ലെന്ന പരാതിയുമായി മഹേഷ് കുമാര്‍ കാലടി സ്റ്റേഷനിലെത്തിയപ്പോള്‍ സംശയം തോന്നിയ പൊലീസ് വാടകവീട്ടിലെത്തി പരിശോധിക്കവേ സമീപത്തെ ജാതി തോട്ടത്തില്‍ അര്‍ദ്ധനഗ്നമായ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തെങ്കാശിയിലെ അയല്‍വാസിയുമായി രത്നവല്ലിക്ക് മുമ്ബുണ്ടായിരുന്ന പ്രണയം തുടരുന്നതിലെ പ്രശ്നമാണ് കൊലയ്ക്ക് കാരണമെന്ന് മഹേഷ് പൊലീസിനോട് പറഞ്ഞിരുന്നു. രത്നവല്ലിയുടെ സഹോദരനും മഹേഷും പലവട്ടം ശാസിച്ചങ്കിലും ഇരുവരും ബന്ധം തുടര്‍ന്നു. കാമുകന്റെ കൂടെ പോകുമെന്ന് രത്നവല്ലി പലപ്പോഴും പറഞ്ഞിരുന്നതായി മഹേഷ് മൊഴി നല്‍കിയിട്ടുണ്ട്.

Related News