സംസ്ഥാനത്ത് ഇന്നും മഴ തുടരാന്‍ സാധ്യത

  • 31/01/2023

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരാന്‍ സാധ്യത. തെക്കന്‍- മധ്യ കേരളത്തിലെ മലയോര മേഖലകളില്‍ കൂടുതല്‍ മഴ കിട്ടിലേക്കുമെന്നാണ് വിലയിരുത്തല്‍. ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്നും മത്സബന്ധനത്തിന് പോയവര്‍ എത്രയും പെട്ടന്ന് മടങ്ങിയെത്തണമെന്ന് നിര്‍ദേശമുണ്ട്.


ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന തീവ്രന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം.
അടുത്ത മണിക്കൂറുകളില്‍ തീവ്രന്യൂനമര്‍ദ്ദം ശ്രീലങ്കന്‍ തീരത്ത് പ്രവേശിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളിലും മഴ തുടര്‍ന്നേക്കും.

Related News