ഗുണ്ടാബന്ധമുള്ള 14 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു: മുഖ്യമന്ത്രി

  • 01/02/2023

തിരുവനന്തപുരം: ഗുണ്ടാബന്ധമുള്ള 14 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തെന്ന് മുഖ്യമന്ത്രി. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. 23 ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. 


21 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, മൂന്ന് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. ഗുണ്ടാ മാഫിയ ബന്ധവും അനധികൃത സ്വത്ത് സമ്ബാദനത്തിന്റെയും പേരിലാണ് അന്വേഷണമെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കുന്നു

Related News