കോടതിയില്‍ ബഹളം വച്ചു, കസ്റ്റഡിയിലെടുത്ത സ്ത്രീ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു; അറസ്റ്റ്

  • 01/02/2023

തൃശൂര്‍; കോടതിയില്‍ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത സ്ത്രീ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു. സംഭവത്തില്‍ വെളപ്പായ സ്വദേശിനി സൗദാമിനിയെ പൊലീസ് അറസ്റ്റു ചെയ്തു. വനിതാ എസ് ഐ അടക്കമുള്ളവരുടെ കണ്ണിലേക്കാണ് സ്ത്രീ മുളകുപൊടി എറിഞ്ഞ് അക്രമം നടത്തിയത്.


തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ബഹളം വച്ചതിനെത്തുടര്‍ന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴിയാണ് ഇവര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ മുളക് പൊടി എറിയുകയായിരുന്നു.

തൃശൂര്‍ ഈസ്റ്റ് സ്‌റ്റേഷനിലെ വനിതാ എസ് ഐ ഗിതുമോള്‍ , എ എസ് ഐ സുധീപ് എന്നിവരുടെ കണ്ണിലേക്കാണ് സൗദാമിനി മുളക് പൊടിയെറിഞ്ഞത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് സൗദാമിനിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News