ഇടുക്കിയിലെ കാട്ടാന ശല്യം; വയനാട്ടില്‍ നിന്നുള്ള ആർ ആർ ടി സംഘം ശനിയാഴ്ച ഇടുക്കിയിലെത്തും

  • 02/02/2023

ഇടുക്കി: ജില്ലയിലെ കാട്ടാനശല്യം പരിഹരിക്കാനുള്ള നടപടികള്‍ എടുക്കുന്നതിന്‍റെ ഭാഗമായി വയനാട്ടില്‍ നിന്നുള്ള ആർ ആർ ടി സംഘം ശനിയാഴ്ച ഇടുക്കിയിലെത്തും. ആനകളെയും, സ്ഥലവും ആദ്യം നിരീക്ഷിക്കും. RRT നല്‍കുന്ന വിവരത്തിന്‍്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍. ആദ്യത്തെ സംഘത്തില്‍ ഡോ.അരുണ്‍ സക്കറിയ ഉണ്ടാകില്ല


കഴിഞ്ഞ രണ്ടാഴ്ചയായി ഇടുക്കിയില്‍ അസാധാരണമായ നിലയില്‍ കാട്ടാനകളുടെ ആക്രമണമാണ്. കാട്ടാന വീടുകളും റേഷന്‍ കടയും അടക്കം തകര്‍ത്തിരുന്നു. കാട്ടാനകളുടെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ആര്‍ടി സംഘം എത്തുന്നത്

Related News