നഗര മധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍; കൊലപാതകമെന്ന് നിഗമനം

  • 03/02/2023

കൊച്ചി: എറണാകുളത്ത് യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍. എറണാകുളം നഗരമധ്യത്തിലാണ് സംഭവം. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. എറണാകുളം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.


മരിച്ചയാള്‍ പാലക്കാട് സ്വദേശി സന്തോഷ് (40) ആണെന്ന് തിരിച്ചറിഞ്ഞു. ശരീരത്തില്‍ കുത്തേറ്റ പാടുകളുണ്ടെന്നും കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് അറിയിച്ചു.

Related News