ഗുരുവായൂർ ക്ഷേത്രത്തിൽ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് കൂടുതല്‍ സഹായം നൽകും: കേന്ദ്രമന്ത്രി

  • 04/02/2023

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് കൂടുതല്‍ സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും തയ്യാറാണെന്ന് കേന്ദ്ര പ്രതിരോധ, ടൂറിസം സഹമന്ത്രി അജയ് ഭട്ട്. പ്രസാദ് പദ്ധതിയില്‍പ്പെടുത്തി സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാണ്. വിശദമായ പദ്ധതി രേഖ നേരിട്ടോ സംസ്ഥാന സര്‍ക്കാര്‍ വഴിയോ ദേവസ്വം നല്‍കണം.


നടപ്പാക്കിയ പദ്ധതികളുടെ തുടര്‍ച്ചയ്ക്കും പുതിയ പദ്ധതികള്‍ക്കും അപേക്ഷ നല്‍കാം. ഇതിനകം ഗുരുവായൂരില്‍ പ്രസാദ് പദ്ധതിയില്‍പ്പെടുത്തി ബഹുനില പാര്‍പ്പിട സമുച്ചയം നിര്‍മിച്ച്‌ ഭക്തര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മന്ത്രി ശ്രീവല്‍സം ഗസ്റ്റ് ഹൗസില്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെപി വിനയന്‍,
കേന്ദ്ര ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ് നല്‍കിയത്.
നേരത്തെ ഗസ്റ്റ്ഹൗസിലെത്തിയ മന്ത്രിയെ അഡ്മിനിസ്ട്രേറ്റര്‍ പൊന്നാടയണിയിച്ചു സ്വീകരിച്ചു. ദേവസ്വം ഡയറിയും ഉപഹാരമായി മന്ത്രിക്ക് സമ്മാനിച്ചു.

Related News