ഫാർമസ്യൂട്ടിക്കൽ ഫാക്ടറി നിർമ്മിക്കാനുള്ള നീക്കം ആരംഭിച്ച് കുവൈറ്റ് സർക്കാർ

  • 05/02/2023


കുവൈത്ത് സിറ്റി: കുവൈത്ത് ഫ്ലോർ മിൽസ് കമ്പനിക്ക് സമാനമായി കുവൈത്തി ഷെയർഹോൾഡിംഗ് കമ്പനിയായി ഒരു പ്രാദേശിക ഫാർമസ്യൂട്ടിക്കൽ ഫാക്ടറി നിർമ്മിക്കാനുള്ള നീക്കവുമായി സർക്കാർ. ഫാക്ടറി സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം ലഭ്യമാക്കുന്നതിനും ഉടൻ ആരംഭിക്കുന്നതിനുമായി ആരോഗ്യ, മുനിസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയങ്ങൾ തമ്മിൽ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞതായി വൃത്തങ്ങൾ സ്ഥിരീകരിച്ചു. 

ഫാർമസ്യൂട്ടിക്കൽ ഫാക്ടറി സ്ഥാപിക്കാനുള്ള പദ്ധതിയുടെ പ്രാധാന്യത്തെ മനസിലാക്കിക്കൊണ്ട് മുൻകാലങ്ങളിൽ ഉണ്ടായ എല്ലാ തടസങ്ങളും മറികടക്കാനുള്ള പ്രവർത്തനമാണ് സർക്കാർ ഇപ്പോൾ നടത്തുന്നത്. സർക്കാർ, സ്വകാര്യ ഫാക്ടറികൾക്കായി ഭൂമി അനുവദിക്കുന്നതിനുള്ള അപേക്ഷകൾ തടഞ്ഞിട്ടുണ്ട്. രാജ്യത്തിന് ആവശ്യമായ മരുന്നുകൾ ഉത്പാദിപ്പിച്ച് കൊണ്ട് ഇറക്കുമതി കുറയ്ക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മരുന്ന് ക്ഷാമം പരിഹരിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News