ഓരോ കുവൈത്തി കുടുംബത്തിന് സ്വന്തമായുള്ളത് മൂന്ന് കാർ, പ്രവാസി കുടുംബത്തിന് ഒരു കാർ

  • 05/02/2023


കുവൈത്ത് സിറ്റി: ഓരോ കുവൈത്തി കുടുംബത്തിനും മൂന്ന് കാറുകളുണ്ടെന്ന് കണക്കുകൾ. അതേസമയം, പ്രവാസി കുടുംബത്തിന് ഒരു കാറാണ് ഉള്ളതെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.  ഓരോ 100 പ്രവാസി കുടുംബങ്ങൾക്കും 98 കാറുകൾ എന്ന നിലയിലുള്ളപ്പോൾ ഓരോ 100 കുവൈത്തി കുടുംബങ്ങൾക്കും 288 കാറുകളുണ്ടെന്നാണ് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത്. 

അതേസമയം, ഓരോ 100 കുവൈത്തി കുടുംബങ്ങൾക്കും ഏകദേശം ആറ് മോട്ടോർ സൈക്കിളുകൾ എന്ന നിലയിലുള്ളപ്പോൾ അതേ കുടുംബങ്ങൾക്ക് 40 കോണ്ടിനെന്റൽ സൈക്കിളുകൾ ഉണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഓരോ 100 പ്രവാസി കുടുംബങ്ങൾക്കും 22 എന്ന നിലയിലാണ് മോട്ടോർ സൈക്കിളുകളുകൾ ഉള്ളത്. ഓരോ 100 കുവൈത്തി കുടുംബങ്ങൾക്കും കാരവാനുകൾ അടക്കം മുമ്പ് പരാമർശിക്കപ്പെടാത്ത അഞ്ചിലധികം ​ഗതാ​ഗത മാർ​ഗങ്ങൾ സ്വന്തമായുണ്ടെന്നു സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News