കുവൈത്തിൽ അവയവ കച്ചവടം തുടർക്കഥ; നടപടി ആവശ്യപ്പെട്ട് അൽ മുസാവി

  • 05/02/2023

കുവൈത്ത് സിറ്റി: രാജ്യത്ത് തടസങ്ങൾ ഒന്നുമില്ലാതെ അവയവ കച്ചവടം തുടരുകയാണെന്ന് കുവൈത്ത് സൊസൈറ്റി ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ മേധാവിയും ആരോഗ്യ മന്ത്രാലയത്തിലെ അവയവ വിതരണ യൂണിറ്റ് തലവനുമായ ഡോ. മുസ്തഫ അൽ മുസാവി. ഇത് തടയുന്നതിന് അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവയവങ്ങൾ, പ്രത്യേകിച്ച് വൃക്കകൾ ദാനം ചെയ്യണമെന്നുള്ള അഭ്യർത്ഥനയുമായി വ്യാപകമായ പരസ്യങ്ങളാണ് നിയമം ലംഘിച്ച് വരുന്നത്. 20,000 ദിനാറിന് വരെ വൃക്കകൾ വിൽക്കപ്പെടുന്നു.

ഇത് തടയുന്നതിന് ബന്ധപ്പെട്ട അതോറിറ്റികൾ അടിയന്തരമായി ഇടപെടൽ നടത്തണം. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് അവരെ ശിക്ഷിക്കണം. തെരുവുകളിലും പൊതുവഴികളിലും റെസിഡൻസി മേഖലകളിലും, പ്രത്യേകിച്ച് പ്രവാസികൾ കൂടുതൽ താമസിക്കുന്ന സ്ഥലങ്ങളിലും ബാനറുകൾ സ്ഥാപിക്കുന്ന നിയിലേക്ക് വരെ കാര്യങ്ങൾ എത്തി. അവ നിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും  ഡോ. മുസ്തഫ അൽ മുസാവി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News