ഫർവാനിയ ആശുപത്രി വിപുലീകരണം; മൂന്നാം ഘട്ടം പൂർത്തിയായി, നാലാം ഘട്ടത്തിലേക്ക് പ്രവേശിച്ച് ആരോ​ഗ്യ മന്ത്രാലയം

  • 05/02/2023

കുവൈത്ത് സിറ്റി: ഫർവാനിയ ആശുപത്രി വികസിപ്പിക്കുന്നതിന്റെ ഭാ​ഗമായുള്ള മൂന്നാം ഘട്ട വിപുലീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാ​ഗം, ജനറൽ ഔട്ട്‌പേഷ്യന്റ്, സ്പെഷ്യലൈസ്ഡ് ക്ലിനിക്കുകൾ, തീവ്രപരിചരണം, അനുബന്ധ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കുമെന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. ഫർവാനിയ ആശുപത്രി വികസിപ്പിക്കുന്നതിന്റെ നാലാം ഘട്ടത്തിലേക്ക് ആരോ​ഗ്യ മന്ത്രാലയം കടക്കുകയാണ്.

പീഡിയാട്രിക് ഡിപ്പാർട്ട്‌മെന്റും അനുബന്ധ ചികിത്സാ വിഭാഗങ്ങളുമാണ് നാലാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. ഒപ്പം അടുത്ത മാസങ്ങളിൽ തന്നെ അഞ്ചാം ഘട്ട വികസന പ്രവർത്തനങ്ങളും ആരംഭിക്കും. ശസ്ത്രക്രിയ ഉൾപ്പെടെ അനുബന്ധ വിഭാ​ഗങ്ങളും ക്ലിനിക്കുകളുമാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുന്നത്. സേവനങ്ങൾ ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനും സംയോജിത സേവനങ്ങൾ നൽകുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News