ഫ്രഞ്ച് ഗുസ്താവ് റോസി സംഘം കുവൈത്ത് കാൻസർ കൺട്രോൾ സെന്റർ സന്ദർശിച്ചു

  • 05/02/2023

കുവൈത്ത് സിറ്റി:  ഫ്രഞ്ച് ഗുസ്താവ് റോസി ഹോസ്പിറ്റലിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം കുവൈത്ത് കാൻസർ കൺട്രോൾ സെന്ററും അനുബന്ധ കേന്ദ്രങ്ങളും സന്ദർശിച്ചു. കാൻസർ രോഗങ്ങളുടെ ചികിത്സയ്ക്കായി സംയുക്ത ഉഭയകക്ഷി സഹകരണം ആരംഭിക്കുന്നതിനുള്ള പ്രായോഗിക നടപടികളുടെ രൂപരേഖ പൂർത്തിയാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. ഫ്രഞ്ച് സംഘത്തിന്റെ വരവുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾ നടന്നു. കുവൈത്ത്  കാൻസർ കൺട്രോൾ സെന്ററിന്റെ പ്രവർത്തനങ്ങൾ മെഡിക്കൽ അതോറിറ്റി ഡയറക്ടർ ഡോ. ജാസിം അൽ ബറാക്ക് ഫ്രഞ്ച് സംഘത്തിന് വിശദീകരിച്ച് നൽകി. സമീപഭാവിയിൽ തന്നെ പരസ്പരം സഹകരിച്ചുള്ള പ്രവർത്തനം ആരംഭിക്കുന്നതിനുള്ള സാധ്യതകളും ഫ്രഞ്ച് സംഘം പങ്കുവെച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News