കുവൈത്തിലെ ഒരു സ്കൂളുകളിലും ക്രിസ്തുവിന്റെ സുവിശേഷം പഠിപ്പിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

  • 05/02/2023


കുവൈത്ത് സിറ്റി: രാജ്യത്തെ ഒരു സ്കൂളുകളിലും ക്രിസ്തുവിന്റെ സുവിശേഷം പഠിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രാലയം. കുവൈത്തിലെ ഒരു വിദേശ സ്കൂളിൽ  ക്രിസ്തുവന്റെ സുവിശേഷം പഠിപ്പിക്കുന്നുവെന്നും സ്‌കൂൾ റേഡിയോയിലൂടെ സുവിശേഷം പ്രചരിപ്പിക്കുന്നുവെന്നും പള്ളിയുടെ പ്രവർത്തനങ്ങൾക്കായി കെട്ടിടം വാടകയ്ക്ക് എടുത്തുവെന്നും കാട്ടി രക്ഷിതാക്കളിൽ നിന്നോ അധ്യാപകരിൽ നിന്നോ പരാതി ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സ്കൂൾ പരിശോധനകൾക്കായി നിയോ​ഗിക്കപ്പെട്ടിട്ടുള്ള വിദഗ്ധരായ സൂപ്രണ്ടുമാരുടെ സന്ദർശന സമയത്ത് ഇത്തരം പ്രവർത്തനങ്ങൾ ഒന്നും തന്നെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കുവൈത്തിലെ സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി ചില പൊതു മാർഗ്ഗനിർദ്ദേശങ്ങളുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News