വിദേശത്ത് വായ്പകൾ അനുവദിക്കുന്നത് വ്യാപകമാക്കി കുവൈത്തി ബാങ്കുകൾ

  • 05/02/2023

കുവൈത്ത് സിറ്റി: അയൽ വിപണികളെ ലക്ഷ്യമിട്ടുള്ള സംയുക്ത വായ്പാ ഇടപാടുകൾ അവസാനിപ്പിക്കുന്നതിനുള്ള പ്രവർത്തനം ഊർജിതപ്പെടുത്തി പ്രാദേശിക ബാങ്കുകൾ. പ്രാദേശികമായി വികസന പദ്ധതികൾ വാഗ്ദാനം ചെയ്യുന്നതിൽ തുടർച്ചയായി കുറവ് വരുന്നതിനെക്കുറിച്ചുള്ള ഭയമാണ് ഈ നീക്കത്തിന് പിന്നിൽ. മാർക്കറ്റ് ഷെയറുകൾ നിലനിർത്താൻ ലക്ഷ്യമിട്ടുള്ള വളർച്ചാ നിരക്കുകൾ കൈവരിക്കാനായില്ലെന്നും ബാങ്കിം​ഗ് വൃത്തങ്ങൾ പറഞ്ഞു. വളർച്ച കൈവരിക്കുന്നതിനായി വിദേശത്തേക്ക് വായ്പകൾ നൽകുന്ന ഒരു സ്ട്രാറ്റജി കുവൈത്തി ബാങ്കുകൾ സ്വീകരിച്ചിരുന്നു. 

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള വിദേശ വിപണികളിലേക്കും വികസന വിപുലീകരണത്തിനായി തുറന്ന മറ്റ് വിപണികളിലേക്കും സംയുക്ത വായ്പകൾ നൽകിക്കൊണ്ട് ഈ പ്രവർത്തനം നടത്തിയത്. സിൻഡിക്കേറ്റഡ് വായ്പകൾക്കുള്ള കുറഞ്ഞ അപകടസാധ്യതകളാണ് ബാങ്കുകളെ ഇതിന് പ്രേരിപ്പിച്ചത്. പ്രത്യേകിച്ചും അവ കൈകാര്യം ചെയ്യാൻ കഴിവുള്ള വലിയ ബാങ്കുകളുണ്ട് എന്നുള്ളത് കാരണമായെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News