ജഹ്‌റയിലെ വാട്ടർഫ്രണ്ട് പദ്ധതി; മുനിസിപ്പൽ കൗൺസിലിന്റെ സാങ്കേതിക സമിതി ചർച്ച ചെയ്യും

  • 06/02/2023

കുവൈത്ത് സിറ്റി:  ജഹ്‌റയിലെ വാട്ടർഫ്രണ്ട് പദ്ധതി (ജഹ്‌റ കോർണിഷ്) യെ കുറിച്ച് ചർച്ച ചെയ്യാൻ മുനിസിപ്പൽ കൗൺസിലിന്റെ സാങ്കേതിക സമിതി. നാളെ ചേരുന്ന യോ​ഗത്തിലാണ് ചർച്ച നടക്കുക. ജഹ്‌റ ഗവർണറേറ്റിൽ വിദ്യാഭ്യാസ, വിനോദ പദ്ധതികൾക്കായി ഭൂമി അനുവദിക്കുന്നതിനും അത് നടപ്പിലാക്കുന്നതിനുമുള്ള ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ അഭ്യർത്ഥനയിൽ മന്ത്രിസഭ തീരുമാനമെടുക്കുകയായിരുന്നു.

നിക്ഷേപ കെട്ടിടങ്ങളിലെ സൗകര്യങ്ങൾക്ക് ലൈസൻസ് നൽകുന്നത് സംബന്ധിച്ച് അം​ഗമായ ഹസൻ കമാലിന്റെ നിർദേശമാണ് കമ്മിറ്റി പരി​ഗണിക്കുന്നത്. ഒപ്പം പൊതു, പ്രധാന റോഡുകളിലെ പരസ്യ സ്ഥലങ്ങൾ സർക്കാർ ഏജൻസികളുടെ ഉപയോഗത്തിനായി അനുവദിക്കുന്നത് സംബന്ധിച്ച് അംഗം മുനീർ അൽ അമീർ സമർപ്പിച്ച നിർദേശവും ചർച്ചയാകും. അബ്ദുൾലത്തീഫ് അൽ ദായി, എം അലിയ അൽ ഫാർസി തുടങ്ങിയവർ സമർപ്പിച്ച വിവിധ നിർദേശങ്ങളും കമ്മിറ്റി ചർച്ചയ്ക്ക് എടുക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News