കുവൈത്തിൽ മരുന്ന് കവറുകൾ അനധികൃതമായി അച്ചടിച്ചിരുന്ന പ്രിന്റിംഗ് പ്രസ്സ് പൂ‌ട്ടിച്ചു

  • 06/02/2023

കുവൈത്ത് സിറ്റി: മരുന്ന് കവറുകൾ അനധികൃതമായി അച്ചടിച്ചിരുന്ന പ്രിന്റിംഗ് പ്രസ് അടച്ചുപൂട്ടി. തലസ്ഥാനത്തെ എമർജൻസി ടീം നടത്തിയ പരിശോധനയിലാണ് ഒരു കമ്പനിക്ക് ഡെലിവറി ചെയ്യാൻ തയ്യാറായ നിലയിൽ മരുന്ന് കവറുകൾ കണ്ടെത്തിയത്. അച്ചടി പ്രസിന് മരുന്ന് കവറുകൾ അച്ചടിക്കുന്നതിനുള്ള പ്രത്യേക ലൈസൻസ് ഇല്ലെന്ന് തലസ്ഥാനത്തെ എമർജൻസി ടീം തലവൻ ഹമദ് അൽ ദഫ്‍രി പറഞ്ഞു. കൂടാതെ മരുന്ന് ബോക്സുകൾ അച്ചടിക്കുന്നതിനുള്ള വ്യാപാരമുദ്രയുടെ ഉടമസ്ഥത സംബന്ധിച്ച രേഖകൾ കമ്പനി സമർപ്പിച്ചിട്ടുമില്ല. പ്രിന്റിം​ഗ് പ്രസിനെതിരെ നിയമനടപടികൾ സ്വീകരിക്കുകയും വാണിജ്യ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുന്നതുകൊണ്ട് അടച്ചുപൂട്ടുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News