കുവൈത്തിലെ മയക്കുമരുന്ന് ഉപയോ​ഗത്തിന്റെ കണക്കുകൾ ഞെ‌ട്ടിക്കുന്നത്

  • 06/02/2023

കുവൈത്ത് സിറ്റി: രാജ്യത്തെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ വർധിക്കുന്നതായി കണക്കുകൾ. കുവൈത്തി യുവാക്കളിൽ വലിയൊരു വിഭാഗം അനുഭവിക്കുന്ന മാനസികവും വിദ്യാഭ്യാസപരവും സാമൂഹികവുമായ പ്രശ്നങ്ങൾ ഈ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഡ്രഗ്‌സ് ആൻഡ് ലിക്കർ പ്രോസിക്യൂഷന് ലഭിച്ച കേസുകളുടെ എണ്ണം ഏകദേശം 3,575 ആണ്.

ഒരു ദിവസം ശരാശരി 10 എന്ന നിലയിലാണ് പ്രോസിക്യൂഷനിൽ കേസ് വന്നത്. 2021ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 25.2 ശതമാനത്തിന്റെ വർധയുണ്ടായിട്ടുണ്ട്. ഒപ്പം കൂടാതെ, കഴിഞ്ഞ വർഷം ജുവനൈൽ പ്രോസിക്യൂഷൻ ഓഫീസ് അന്വേഷിച്ച കേസുകളുടെ എണ്ണം 3,720ൽ എത്തി. പ്രതിദിനം ശരാശരി 11 കേസുകൾ എന്ന നിലയിലാണ് ഈ കണക്കുകൾ. 2021ലെ കണക്കുകൾ നോക്കുമ്പോൾ 114.9 ശതമാനത്തിന്റെ ഞെട്ടിക്കുന്ന വർധനയാണ് വന്നിട്ടുള്ളതെന്ന് വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News