ട്രാഫിക്ക് പരിശോധന; കുവൈത്തിൽ ഒരാഴ്ചക്കിടെ കണ്ടെത്തിയത് 26,000 നിയമലംഘനങ്ങൾ

  • 06/02/2023

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കർശന ട്രാഫിക്ക് പരിശോധന തുടർന്ന് അധികൃതർ. ആഭ്യന്തര മന്ത്രാലയം ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗിന്റെ മേൽനോട്ടത്തിൽ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ ട്രാഫിക്ക് പരിശോധനകൾ തുടരുകയായിരുന്നു. ഒരാഴ്ചക്കിടെ 26,000 ട്രാഫിക്ക് നിയമലംഘനങ്ങളാണ് പരിശോധന സംഘം കണ്ടെത്തിയത്. അശ്രദ്ധമായ വാഹനം ഓടിച്ച 91 പേരെ അറസ്റ്റ് ചെയ്തു.

125 വാഹനങ്ങളും 26 മോട്ടോർ സൈക്കിളുകളും ​ഗ്യാരേജിലേക്ക് മാറ്റി. ഡ്രൈവിം​ഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത 21 പേരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു. 241 വലിയതും 972 ചെറിയതും ഉൾപ്പെടെ 2123 ട്രാഫിക് അപകടങ്ങളാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് കഴിഞ്ഞ ആഴ്‌ചയ്ക്കിടെ കൈകാര്യം ചെയ്തത്. മയക്കുമരുന്ന് കൈവശം വച്ചതിന് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് അവയർനസ് ഡിപ്പാർട്ട്‌മെന്റ് ഓഫീസർ മേജർ അബ്ദുള്ള ബു ഹസൻ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News